Latest News

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ദക്ഷിണ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലെ മനുഷ്യരുടെ ജീവിത പ്രശ്‌നമാണ് മുല്ലപ്പെരിയാറിലെ ജലമെന്നും പളനിസ്വാമി പറഞ്ഞു. മധുര, രാമനാഥപുരം, വിരുധ്‌നഗര്‍, തെങ്കാശി എന്നിവിടങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പളനിസ്വാമി മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
X

മധുര: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ദക്ഷിണ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലെ മനുഷ്യരുടെ ജീവിത പ്രശ്‌നമാണ് മുല്ലപ്പെരിയാറിലെ ജലമെന്നും പളനിസ്വാമി പറഞ്ഞു. മധുര, രാമനാഥപുരം, വിരുധ്‌നഗര്‍, തെങ്കാശി എന്നിവിടങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പളനിസ്വാമി മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ത്തിയത്.

ബലക്ഷം ചൂണ്ടിക്കാട്ടി അണക്കെട്ടില്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ത്തുന്നത് കേരളം കാലങ്ങളായി എതിര്‍ക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിയുമായും ഇത്തവണ എഐഎഡിഎംകെ സഹകരിക്കുന്നുണ്ട്. കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ എന്ന് പളനിസ്വാമി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും മോദി സര്‍ക്കാര്‍ വരണം. മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിനാണ് സഖ്യകക്ഷികള്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി പോലുമില്ലെന്നും പളനിസ്വാമി പറഞ്ഞു.

Next Story

RELATED STORIES

Share it