Latest News

എല്‍ഡിഎഫ് സര്‍ക്കാരിന് വോട്ടു കൊടുക്കരുതെന്ന് ആവശ്യപ്പെടും: എം എ ബിന്ദു

എല്‍ഡിഎഫ് സര്‍ക്കാരിന് വോട്ടു കൊടുക്കരുതെന്ന് ആവശ്യപ്പെടും: എം എ ബിന്ദു
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ പ്രചാരണത്തിന് ഇറങ്ങുമെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു. എല്‍ഡിഎഫ് സര്‍ക്കാരിന് വോട്ടു കൊടുക്കരുതെന്ന് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ഫെബ്രുവരി 10ന് സര്‍ക്കാരിനെതിരേ എല്ലാവരും അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഏറ്റവും അടിസ്ഥാനപരമായ ആവശ്യംപോലും അംഗീകരിച്ചുതരാത്ത സര്‍ക്കാരിനെതിരേ കൃത്യമായി പ്രതിഷേധിക്കുമെന്നും അവര്‍ പറയുന്നു. 10 ദിവസം കൊണ്ട് തീരാവുന്ന ഒരു സമരത്തെ ഇത്രത്തോളം വലിച്ചുനീട്ടിയ സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്യും. നിലവില്‍ 265 ദിവസമായി ആശമാര്‍ സമരം നടത്തുകയാണ്. ഒരു ദിവസം പോലും നിര്‍ത്താതെ സമരം നടത്തി വന്നതില്‍ വലിയ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. നിലവിലെ സമരരീതിക്ക് അവസാനമുണ്ടായെങ്കിലും ലക്ഷ്യത്തിലെത്തുന്നതുവരെ സമരം തുടരുമെന്നും അവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it