Latest News

രോഗിയുമായി ആശുപത്രിയിലേക്കു പോയ കാര്‍ കാട്ടാനക്കൂട്ടം തകര്‍ത്തു

രോഗിയുമായി ആശുപത്രിയിലേക്കു പോയ കാര്‍ കാട്ടാനക്കൂട്ടം തകര്‍ത്തു
X

രാജകുമാരി: വീണു പരുക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്കു പോയ കാര്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഇടുക്കി രാജകുമാരി അരമനപ്പാറയില്‍ വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. ബൈസണ്‍വാലി മുട്ടുകാട് കൊങ്ങിണിസിറ്റിയിലെ പന്തലാനില്‍ ഷിജോയുടെ കാറാണ് തകര്‍ത്തത്.

അയല്‍വാസിയായ കുട്ടിയെ വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ മാതാവും കാറിലുണ്ടായിരുന്നു. ഏലത്തോട്ടത്തിനു നടുവിലൂടെ കാറില്‍ പോകുമ്പോള്‍ റോഡരികില്‍ മറഞ്ഞു നില്‍ക്കുകയായിരുന്ന ഏഴോളം വരുന്ന കാട്ടാനക്കൂട്ടം ഓടിയെത്തി. ഇതു കണ്ട് മൂന്നു പേരും കാറില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ടു. അതോടെ ആനക്കൂട്ടം കാര്‍ തകര്‍ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it