നിലമ്പൂരില്‍ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു
BY NSH12 Nov 2022 5:49 AM GMT

X
NSH12 Nov 2022 5:49 AM GMT
മലപ്പുറം: നിലമ്പൂര്‍ ഓടായിക്കലില്‍ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. പരശുരംകുന്ന് സ്വദേശി ആയിഷ (63) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നിലമ്പൂര്‍ കടയ്ക്കന്‍കടവിലാണ് സംഭവമുണ്ടായത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ഒറ്റയ്ക്കായിരുന്നു ആയിഷ താമസിച്ചിരുന്നത്. സമീപപ്രദേശത്ത് വീടുകളൊന്നുമുണ്ടായിരുന്നില്ല.
രാത്രിയില്‍ കാട്ടാന വന്നതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ സമയത്ത് ആക്രമണമുണ്ടായെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെ പ്രദേശത്തെ റബ്ബര്‍ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളികളാണ് വീടിനോട് ചേര്‍ന്ന് ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി കാട്ടാന ആക്രമണമുണ്ടാവുന്ന മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. പോലിസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMTകൊളീജിയം ശുപാര്ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില് അഞ്ച്...
4 Feb 2023 2:24 PM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMT