Latest News

വയനാട്ടില്‍ മയക്കുവെടിവച്ച് പിടികൂടിയ കാട്ടാന വെറ്ററിനറി സര്‍ജനെ ആക്രമിച്ചു

വയനാട്ടില്‍ മയക്കുവെടിവച്ച് പിടികൂടിയ കാട്ടാന വെറ്ററിനറി സര്‍ജനെ ആക്രമിച്ചു
X

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഇന്ന് പിടികൂടിയ ആളക്കൊല്ലി കാട്ടാന വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയെ ആക്രമിച്ചു. മുത്തങ്ങ ആനപ്പന്തിയിലെത്തിച്ച് പരിശോധിക്കുന്നതിനിടെയായിരുന്നു ആക്രമണം. സഹപ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് വലിയ അപകടമൊഴിവായത്. കാലിന് പരിക്കേറ്റ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുല്‍ത്താന്‍ ബത്തേരിയില്‍ ദിവസങ്ങളായി ഭീതിപരത്തിയ പിഎം 2 എന്ന ആനയെ ഇന്ന് രാവിലെയാണ് മയക്കുവെടിവച്ച് തളച്ചത്. 150 അംഗങ്ങളുള്ള ദൗത്യസംഘം രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കുപ്പാടി വനമേഖലയില്‍വച്ച് ആനയെ മയക്കുവെടി വച്ചത്. പിന്നീട് ലോറിയില്‍ കയറ്റിയാണ് മുത്തങ്ങയിലെത്തിച്ചത്. ആനപന്തിയില്‍വച്ച് മെരുക്കി കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം. വയനാട് ആര്‍ആര്‍ടി സംഘവും ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവുമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Next Story

RELATED STORIES

Share it