Latest News

ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കും: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കും: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍
X

തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി . എല്ലാ വനം ഡിവിഷനുകള്‍ക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതല്‍ ലൈസന്‍സ്ഡ് ഷൂട്ടര്‍മാരെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാനാണഅ് മന്ത്രി നിര്‍ദേശം നല്‍കിയത്. കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും തിരിച്ചു നല്‍കുന്നതാണെന്ന വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളില്‍ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it