Latest News

5 ദിവസത്തിനുളളില്‍ വിദേശത്തുനിന്നെത്തിയ 300 ടണ്‍ കൊവിഡ് -19 പ്രതിരോധ വസ്തുക്കള്‍ എവിടെ?

5 ദിവസത്തിനുളളില്‍ വിദേശത്തുനിന്നെത്തിയ 300 ടണ്‍ കൊവിഡ് -19 പ്രതിരോധ വസ്തുക്കള്‍ എവിടെ?
X

ന്യൂഡല്‍ഹി: കഴിഞ്ഞ 5 ദിവസത്തിനുളളില്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ കൊവിഡ് പ്രതിരോധ വസ്തുക്കള്‍ എവിടെയുമെത്തിയില്ലെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കൊവിഡ് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും മറ്റുമായി 25 വിമാനങ്ങളാണ് എത്തിയിരുന്നത്. ഇവയില്‍ ഒരു വസ്തുപോലും ഡല്‍ഹിയിലേക്കോ മറ്റേതെങ്കിലും സംസ്ഥാനത്തേക്കോ അയച്ചിട്ടില്ല.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് 3,200 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 5,500 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 1,36,000 റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ തുടങ്ങിയവയാണ് എത്തിയിട്ടുള്ളത്.

കൊവിഡ് മരുന്നുകള്‍ക്കും ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും വേണ്ടിയുള്ള അഭ്യര്‍ത്ഥനകള്‍ ഇപ്പോഴും എത്തുന്നുണ്ടെങ്കിലും ഡല്‍ഹി സര്‍ക്കാരിനോ മറ്റേതെങ്കിലും ആശുപത്രിയിലോ ഇതെത്തിയിട്ടില്ല.

ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. നൂതന്‍ മുന്‍ഡെജ പറഞ്ഞു.

ഡല്‍ഹിയില്‍ നിലവില്‍ 1 ലക്ഷം രോഗികളാണ് ഉള്ളത്. അതില്‍ 20,000 പേര്‍ ആശുപത്രിയില്‍ കഴിയുന്നു. മിക്കവാറും ആശുപത്രികള്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്നു. മെയ് ഒന്നാം തിയ്യതി ബാത്രയിലെ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ അടക്കം 12 പേര്‍ മരിച്ചു. അവിടെയും വിദേശരാജ്യങ്ങള്‍ അയച്ച കൊവിഡ് പ്രതിരോധ വസ്തുക്കള്‍ എത്തിയിട്ടില്ല.

ഏപ്രില്‍ 30ന് ബ്രിട്ടനില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ 500 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ എത്തിയിരുന്നു. അന്നുതന്നെ അയര്‍ലണ്ടില്‍ നിന്ന് 700 എണ്ണവും എത്തിച്ചേര്‍ന്നു. മെയ് രണ്ടാം തിയ്യതി അമേരിക്കയില്‍ നിന്ന് 1,000 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തി. ഉസ്ബക്കിസ്ഥാനില്‍ നിന്ന് 150 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും എത്തി. ഇതും ഒരിടത്തും എത്തിയിട്ടില്ല.

അതേസമയം ഫ്രാന്‍സില്‍ നിന്ന് നേരിട്ട് ഡല്‍ഹിയിലെ ഹോസ്പിറ്റലുകളിലേക്കാണ് ഓക്‌സിജന്‍ ജനറേറ്ററുകള്‍ അയച്ചത് എന്നതുകൊണ്ട് അവ എത്തിയിട്ടുണ്ട്. ആറ് എണ്ണമാണ് അയച്ചത്. രണ്ടെണ്ണം മറ്റൊരു സംസ്ഥാനത്തേക്കായിരുന്നു.

ഡല്‍ഹിയിലേക്ക് മാത്രമല്ല, രാജ്യത്തെ ഒരു സംസ്ഥാനങ്ങളിലേക്കും ഈ വസ്തുക്കള്‍ അയച്ചിട്ടില്ല.

മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന എംപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥകള്‍ പരിഗണിക്കുകയെന്ന് ഹിന്ദു ദിനപത്രത്തോട് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപോര്‍ട്ടുണ്ട്. ശേഷമായിരിക്കും ഈ വസ്തുക്കള്‍ അയക്കുന്നത്. അന്വേഷിച്ച ആറ് സംസ്ഥാനങ്ങളില്‍ ഇതുവരെയും കേന്ദ്രത്തില്‍ നിന്ന് ഇതിന്റെ ഒരു ചെറിയ വിഹിതം പോലും എത്തിയിട്ടില്ല.

Next Story

RELATED STORIES

Share it