- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ പട്ടിക: തയ്യാറാക്കാനും പുറത്തായവരെ സൂക്ഷിക്കാനും എത്ര പണം വേണമെന്ന് അമിത് ഷാക്ക് വല്ല പിടിയുമുണ്ടോ?
ഒരു കണക്കനുസരിച്ച് ശ്രീലങ്കയുടെ ജനസംഖ്യയുടെ അത്രയും വരുന്ന ഒരു ജനതയെ സര്‍ക്കാര്‍ തടവില്‍ പാര്‍പ്പിക്കേണ്ടിവരും. 2 കോടി ബംഗ്ലാദേശികള്‍ ഉണ്ട് രാജ്യത്ത് എന്ന് കണക്കാക്കിയാല്‍ തടവറയ്ക്കു മാത്രം 2-3 ലക്ഷം കോടി രൂപ വേണ്ടിവരും. അവരെ ജയിലില്‍ സൂക്ഷിക്കാന്‍ മാത്രം ഒരാള്‍ക്ക് 1500 രൂപ വച്ച് കണക്കാക്കിയാല്‍ 3000 കോടി രൂപ ഈ ഇനത്തില്‍ മാസം ചെലവുവരും. വര്‍ഷത്തിലാണെങ്കില്‍ 36000 കോടി.

ന്യൂഡല്‍ഹി: രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഒന്നിനും പണമില്ല. സാമ്പത്തികാവസ്ഥ അവതാളത്തിലായി. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പണമില്ല. എല്ലാ മേഖലയിലും പ്രതിസന്ധി. എല്ലാ വ്യവസായങ്ങളും തകരുന്നു. പലതും അടച്ചുപൂട്ടുന്നു. കോര്‍പറേറ്റുകള്‍ പ്രതിസന്ധിയെ കുറിച്ച് പറഞ്ഞുതുടങ്ങി. അതിനിടയില്‍ സര്‍ക്കാരിന് താല്പര്യം ചില കാര്യങ്ങള്‍ മാത്രം. രാമക്ഷേത്രം, ക്ഷേത്രങ്ങള്‍ക്കായുള്ള ഉല്‍ഖനനം, വിദേശികളുടെ കടന്നുവരവ്, പ്രതിമാ നിര്‍മ്മാണം, അവസാനമിതാ പൗരത്വ പട്ടികയും.
അസമില്‍ നിന്ന് ആരംഭിച്ച ഈ പരിപാടി രാജ്യം മുഴുവന്‍ നടപ്പാക്കണമെന്നാണ് ആഭ്യന്തര മന്ത്രിയുടെ താല്പര്യം. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരായ മുസ്ലിങ്ങളെ പുറത്താക്കാമെന്നാണ് ഉള്ളിലിരിപ്പ്. അക്കാര്യം ഇന്നലെ ഗഡ്കരി വ്യക്തമാക്കുകയും ചെയ്തു. മുസ്ലിങ്ങള്‍ക്ക് ലോകത്ത് ഒരു പാട് രാജ്യങ്ങളുണ്ട്. പക്ഷേ, ഹിന്ദുക്കള്‍ക്ക് രാജ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വ്യസനം. അതിനുള്ള കുറുക്കുവഴിയാണ് പൗരത്വ പട്ടിക കൊണ്ടുവന്ന് മുസ്ലിങ്ങളെ പുറത്താക്കി ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നത്.
അതിനെ കുറിച്ചുള്ള വമ്പന്‍ പദ്ധതികളാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത്. പക്ഷേ, ഇതിന്റെ ചെലവ് എത്ര വരുമെന്നു മാത്രം ആരും പറയുന്നില്ല.
പൗരത്വ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചെലവുകളാണ് ഉള്ളത്. ഒന്നാമതായി അത് തയ്യാറാക്കുന്നതിനുള്ള ഭരണപരമമായ ചെലവുകള്‍. തയ്യാറാക്കിക്കഴിഞ്ഞ് അത് വെറുതെ വച്ചാല്‍ പോരല്ലോ. അനധികൃത കുടിയേറ്റക്കാരെ ജയിലിലിടണം. അല്ലെങ്കില്‍ നാട് കടത്തണം. നാട് കടത്താന്‍ മറുനാട്ടുകാര്‍ അനുവദിക്കില്ലെന്ന് വ്യക്തം. കാരണം പുറത്താവുന്നവരില്‍ പലരും ഈ നാട്ടുകാര്‍ തന്നെയാണല്ലോ. അപ്പോള്‍ അവരെ ജയിലില്‍ അടക്കേണ്ടിവരും. അസമില്‍ മാത്രം 19 ലക്ഷം പേരാണ് പുറത്തായത്. അതായത് അത്രയും പേരെ ജയിലിലടക്കണം. അതിന് വേണ്ട ജയിലുകളാണ് ആദ്യം പണിയേണ്ടത്. ജയിലിന്റെ പണി തീര്‍ത്താല്‍ അവരെ അവിടെയാക്കണം. അതിന് ചെലവുണ്ട്. അവരെ നോക്കണം, അവര്‍ക്ക് ഭക്ഷണം നല്‍കണം. നിയമനടപടികള്‍ പൂര്‍ത്തീകരിക്കണം. ഇങ്ങനെ ചെലവുകളുടെ ഒരു കൂമ്പാരമാണ് വരാന്‍ പോകുന്നത്. ഇതൊക്കെ ഇന്നാട്ടിലെ ടാക്‌സ് കൊടുക്കുന്നവര്‍ ചുമക്കേണ്ടിയും വരും.
ഇന്ത്യയിലെ 130 കോടി വരുന്ന മനുഷ്യര്‍ അവരുടെ പിറന്ന നാട്ടിലെത്തി അവരുടെ രേഖകള്‍ തപ്പിപ്പിടിക്കണം. അവരില്‍ ഭൂരിഭാഗവും തങ്ങളുടെ പൂര്‍വികരുടെ വീടുകള്‍ വിട്ട് മറ്റിടങ്ങളില്‍ ചേക്കേറിക്കഴിഞ്ഞിരിക്കും. ഭൂരിഭാഗം പേര്‍ക്കും അത്തരം വീടുകള്‍ തന്നെ ഉണ്ടായിരിക്കുകയില്ല. ഉള്ളവര്‍ നാട്ടില്‍ തിരിച്ചെത്തി രേഖകള്‍ ശേഖരിക്കണം. അതുണ്ടാക്കുന്ന സാമ്പത്തിക-സാമൂഹിക ചെലവുകള്‍ വലിയതാണ്.
അസമിലെ പൗരത്വ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാരിന് 1600 കോടി ചെലവായി. അതിനു വേണ്ടി മാത്രം 52000 പേര്‍ ജോലി ചെയ്തു. ഇത് ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചാല്‍ 3 കോടി ജനങ്ങള്‍ക്ക് 1600 കോടി വച്ച് കണക്കുകൂട്ടിയാല്‍ 130 കോടി ജനങ്ങള്‍ക്ക് ഏകദേശം 50000 കോടി ഭരണപരമായ ചെലവുവരും.
ഇത്തരത്തില്‍ പണം ചെലവ് ചെയ്ത് 'അനധികൃത കുടിയേറ്റ'ക്കാരായ പൗരന്മാരെ കണ്ടെത്തിയാലും അവരെ എന്തുചെയ്യണമെന്ന പ്രശ്‌നം അവശേഷിക്കും. ഉദാഹരണത്തിന് ശരിക്കും ബംഗ്ലാദേശികളാണെങ്കില്‍ ബംഗ്ലാദേശ് അവരെ തിരിച്ചെടുക്കും. പക്ഷേ, അവര്‍ ബംഗ്ലാദേശികളാണെന്ന് തെളിയിക്കണം. 2018 ല്‍ 91609 പേരെ ബംഗ്ലാദേശികളെന്ന് പ്രഖ്യാപിച്ചെങ്കിലും 2018 ആഗസ്റ്റ് വരെ 128 പേരെ മാത്രമേ തിരിച്ചയക്കാനായുള്ളൂ.
ഇനി തിരിച്ചയച്ചില്ലെങ്കില്‍ അവരെ ജയിലിലിടാം. 2019 ല്‍ 3000 പേരെ പാര്‍പ്പിക്കാനുള്ള ജയിലുകള്‍ പണിയാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു. അതിന് ചെലവാകുമെന്ന് കണക്കാക്കിയ തുക ഏകദേശം 45 കോടി. 19 ലക്ഷം ആളുകളാണെങ്കില്‍ വേണ്ടി വരിക 285000 കോടി രൂപ.
ഇത് ദേശീയ തലത്തില്‍ വ്യാപിച്ചാല്‍ എന്തായിരിക്കും സ്ഥിതി. അതായത് ഒരു കണക്കനുസരിച്ച് ശ്രീലങ്കയുടെ ജനസംഖ്യയുടെ അത്രയും വരുന്ന ഒരു ജനതയെ സര്‍ക്കാര്‍ തടവില്‍ പാര്‍പ്പിക്കേണ്ടിവരും. 2 കോടി ബംഗ്ലാദേശികള്‍ ഉണ്ട് രാജ്യത്ത് എന്ന് കണക്കാക്കിയാല്‍ തടവറയ്ക്കു മാത്രം 2-3 ലക്ഷം കോടി രൂപ വേണ്ടിവരും.
അവരെ ജയിലില്‍ സൂക്ഷിക്കാന്‍ മാത്രം ഒരാള്‍ക്ക് 1500 രൂപ വച്ച് കണക്കാക്കിയാല്‍ 3000 കോടി രൂപ ഈ ഇനത്തില്‍ മാസം ചെലവുവരും. വര്‍ഷത്തിലാണെങ്കില്‍ 36000 കോടി. ചുരുക്കത്തില്‍ അമിത് ഷാ ഈ രാജ്യത്തെ കടക്കാരുടെ മാതൃരാജ്യമാക്കി മാറ്റും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















