Latest News

പൗരത്വ ഭേദഗതി നിയമത്തെ തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ?

സംസ്ഥാനസര്‍ക്കാരന്റെ പങ്കിനെ ഇപ്പോഴുള്ളതിനേക്കാള്‍ കുറച്ചുകൊണ്ടുവവരാന്‍ പുതിയ നിയമം കേന്ദ്രത്തിന് അധികാരം നല്‍കുന്നു.

പൗരത്വ ഭേദഗതി നിയമത്തെ തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ?
X

പൗരത്വ ഭേദഗതി നിയമം ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസ്സാക്കി. അധികം താമസിയാതെ രാഷ്ട്രപതി ഒപ്പ് വച്ച് നിയമമാവുകയും ചെയ്തു. പൗരത്വ നിഷേധത്തിനെതിരേ മുസ്ലിം പക്ഷത്തുനിന്ന് പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 1955 ലെ പൗരത്വനിയമം ഭേദഗതി ചെയ്ത് രൂപം കൊടുത്ത 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. ബംഗാള്‍, പഞ്ചാബ്, കേരളം എന്നിവയാണ് ആ സംസ്ഥാനങ്ങള്‍.

സംസ്ഥാനങ്ങള്‍ക്ക് ഈ നിയമത്തെ 'നിയമപരമായി' മറികടക്കാനാവുമോ?

നിയമപരമായി ഈ നിയമത്തെ ഈ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറികടക്കാനാവില്ല. 1955 ലെ പൗരത്വ നിയമമനുസരിച്ച് പൗരത്വത്തെ സംബന്ധിച്ച അപേക്ഷകള്‍ നേരിട്ട് കലക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. അദ്ദേഹം അത് അന്വേഷണം നടത്തി 60 ദിവസത്തിനകം സംസ്ഥാന സര്‍ക്കാരിലേക്ക് അയക്കും. സംസ്ഥാന സര്‍ക്കാര്‍ 30 ദിവസത്തിനകം ശുപാര്‍ശകളോടെ കേന്ദ്രത്തിന് അയച്ചുകൊടുക്കും. കലക്ടറും സംസ്ഥാനസര്‍ക്കാരും സാധാരണഗതിയില്‍ 90 ദിവസത്തില്‍ കൂടുതല്‍ ഈ അപേക്ഷ വൈകിക്കാന്‍ പാടില്ല.

ഏതെങ്കിലും സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതേ അപേക്ഷയുടെ രസീതി ഉപയോഗിച്ച് അപേക്ഷകന് കേന്ദ്രത്തെ സമീപിക്കാം. പഴയ നിയമമനുസരിച്ച് കേന്ദ്രത്തിന് സംസ്ഥാനത്തെ നടപടി വേഗത്തിലാക്കാന്‍ ഉപദേശിക്കാം.

എന്നാല്‍ പുതിയ നിയമമനുസരിച്ച് കേന്ദ്രത്തിന് കുറച്ചുകൂടെ ഇടപെടാനാവും. സംസ്ഥാനം അപേക്ഷ വെച്ചുതാമസിപ്പിച്ചാല്‍ കലക്ടര്‍ക്കു പകരം അപേക്ഷ കൈകാര്യം ചെയ്യാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ അയക്കാനാവും. അതിനു വേണ്ടി പഴയ നിയമത്തിലെ സെക്ഷന്‍ 18 ല്‍ 6ബി എന്ന ഒരു ഉപവകുപ്പ് എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതേ വകുപ്പ് തങ്ങളുടെ താല്‍പര്യപ്രകാരം നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് അനുമതി നല്‍കുന്നുമുണ്ട്. സംസ്ഥാനസര്‍ക്കാരന്റെ പങ്കിനെ ഇപ്പോഴുള്ളതിനേക്കാള്‍ കുറച്ചുകൊണ്ടുവരാനും കേന്ദ്രത്തിന് പുതിയ നിയമം അധികാരം നല്‍കുന്നു.


Next Story

RELATED STORIES

Share it