Latest News

കൊവാക്‌സിന്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്

കൊവാക്‌സിന്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്
X

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാന്‍ വാക്‌സിനാകും.

കമ്പനിക്ക് മരുന്ന് നിര്‍മാണത്തില്‍ പരിചയ സാമ്പത്തില്ലെന്ന വാദം തെറ്റാണെന്നും ഭാരത് ബയോടെക്ക് എംഡി പറഞ്ഞു. ഇതുവരെ 16 വാക്‌സിനുകള്‍ അവര്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഒരു പരീക്ഷണ രേഖയും മറച്ചുവച്ചിട്ടില്ലെന്നും ശാസ്ത്രഞ്ജരെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും ഭാരത് ബയോടെക്ക് ചയര്‍മാന്‍ പറഞ്ഞു. യുകെ ഉള്‍പ്പെടെ പല രാജ്യങ്ങളിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. ഞങ്ങള്‍ ഒരു ഇന്ത്യന്‍ കമ്പനിയല്ല ... ആഗോള കമ്പനിയാണ്, ''അദ്ദേഹം പറഞ്ഞു.

ഇത്തരം കുറ്റപ്പെടുത്തല്‍ അല്ല കമ്പനി അര്‍ഹിക്കുന്നതെന്നും ഭാരത് ബയോടെക്കിന്റെ വിശദീകരണം. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഭാരത് ബയോടെക്ക് എംഡി കൂട്ടിചേര്‍ത്തു. മൂന്ന് ട്രയല്‍ ഘട്ടങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കോവാക്‌സിന്‍ പൂര്‍ത്തിയാക്കിയത്; മൂന്നാമത്തേത് - ഫലപ്രാപ്തിക്കായി പരിശോധിക്കുന്ന - നവംബറില്‍ ആരംഭിച്ചു. മുമ്പത്തെ രണ്ട് ഘട്ടങ്ങള്‍ മരുന്ന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it