കർണാടകയിൽ ഇന്ന് മുതൽ വാരാന്ത്യ കർഫ്യൂ
വെള്ളി രാത്രി 10 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണി വരെയാണ് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.
BY BSR7 Jan 2022 3:54 AM GMT
X
BSR7 Jan 2022 3:54 AM GMT
ബംഗ്ലൂരു: കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് കർണാടകയിൽ ഇന്ന് മുതൽ വാരാന്ത്യ കർഫ്യൂ. വെള്ളി രാത്രി 10 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണി വരെയാണ് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിനു പുറമെയാണിത്.
ഓഫീസുകൾ തിങ്കൾ മുതൽ വെള്ളി വരെ അഞ്ചു ദിവസം മാത്രമായി പ്രവൃത്തി ദിവസങ്ങൾ ചുരുക്കിയിട്ടുണ്ട്. മാളുകൾക്കും ഷോപ്പിങ് കോംപ്ലക്സുകൾക്കും തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. വാരാന്ത്യങ്ങളിൽ മദ്യ ഷോപ്പുകളും അടച്ചിടും.
ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി ബിബിഎംപി ബസുകൾ സർവീസ് നടത്തില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെട്ടവരെ മാത്രമേ ബസ്സുകളിൽ അനുവദിക്കുകയുള്ളൂ. ജനുവരി ആറു മുതൽ രണ്ടാഴ്ചത്തേക്കാണ് ആദ്യഘട്ടത്തിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT