Latest News

വയനാട് ജില്ലയിലെ ഏഴ് റോഡുകള്‍ക്ക് 105 കോടി അനുവദിച്ചു

വയനാട് ജില്ലയിലെ ഏഴ് റോഡുകള്‍ക്ക് 105 കോടി അനുവദിച്ചു
X

കല്‍പറ്റ: ജില്ലയിലെ 7 റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സിആര്‍ഐഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 105 കോടി രൂപ റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്കായി 42 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. പനമരം നെല്ലിയമ്പം നടവയല്‍ റോഡിന് 15 കോടിയും ബേഗൂര്‍ തിരുനെല്ലി റോഡിന് 12 കോടിയും വെള്ളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡിന് 15 കോടിയുമാണ് അനുവദിച്ചത്.

ബത്തേരി നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിനായി 33 കോടി അനുവദിച്ചു. കട്ടയാട് പഴുപ്പത്തൂര്‍ റോഡിന് 18 കോടി രൂപയും മുള്ളന്‍കൊല്ലി പാടിച്ചിറ കബനിഗിരി മരക്കടവ് പെരിക്കല്ലൂര്‍ റോഡിന് 15 കോടി രൂപയും അനുവദിച്ചു.

കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 30 കോടി അനുവദിച്ചു. ചെന്നലോട് ഊട്ടുപാറ റോഡിന് 15 കോടി രൂപയും കാവുമന്ദം മാടക്കുന്ന് ബാങ്ക്കുന്ന് റോഡിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. പദ്ധതികള്‍ സമയ ബന്ധിതമായി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും.

Next Story

RELATED STORIES

Share it