കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ അനുമതി നല്‍കി വയനാട് ജില്ലാ കലക്ടര്‍
വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല.

കല്‍പറ്റ: കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം പരമാവധി 15 സെന്റീമീറ്ററര്‍ വീതം ഉയര്‍ത്തുന്നതിനുള്ള അനുമതി നല്‍കി വയനാട് ജില്ലാ കലക്ടര്‍ ഉത്തരവായി.
നിബന്ധനകള്‍:
വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല.
സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും നീല മുന്നറിയിപ്പ് (Blue Alert) നല്‍കണം. ഷട്ടറുകള്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും ഓറഞ്ച് മുന്നറിയിപ്പ് (Orange Alert) നല്‍കണം. ഷട്ടറുകള്‍ തുറക്കുന്നതിന് 6 മണിക്കൂര്‍ മുമ്പെങ്കിലും ചുവപ്പ് മുന്നറിയിപ്പ് (Red Alert) നല്‍കണം
സമീപ പ്രദേശങ്ങളിലും, വെള്ളം തുറന്നു വിടുമ്പോള്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും Public Address System ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കണം.
കാരാപ്പുഴ പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, സമീപ പ്രദേശങ്ങളിലെയും വെള്ളം തുറന്നു വിടുമ്പോള്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവരെ ഇക്കാര്യം ഫോണ്‍ മുഖാന്തിരം വിളിച്ച് അറിയിക്കണം.
സ്പില്‍വെ ഷട്ടറുകള്‍ നിശ്ചിത ഇടവേളകളില്‍, 15 സെന്റിമീറ്ററോ അല്ലെങ്കില്‍ അതില്‍ കുറഞ്ഞ ഉയരത്തിലോ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ ഏറ്റവും കുറഞ്ഞത് മൂന്നു മണിക്കൂര്‍ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് മുമ്പായി താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് കൃത്യമായി അവലോകനം ചെയ്യണം.
എല്ലാ മുന്നറിയിപ്പുകളും നല്‍കുന്നതിന് മുമ്പായി DEOC വയനാട്, DEOC മൈസൂര്‍ എന്നിവരെ ഫോണ്‍/ ഇമെയില്‍ മുഖേന വിവരം അറിയിക്കേണ്ടതാണ്. ആദ്യ മുന്നറിയിപ്പിനും മൂന്നാമത്തെ മുന്നറിയിപ്പിനും ഇടയില്‍ 24 മണിക്കൂറിന്റെ ഇടവേളയെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
താഴ്ന്ന പ്രദേശങ്ങളില്‍, രണ്ട് റിസര്‍വ്വോയറുകളും ഒരുമിച്ച് തുറക്കുമ്പോള്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ബാണാസുര റിസര്‍വോയര്‍ അതോറിറ്റികളുമായി കൃത്യമായ ആശയവിനിമയം നടത്തേണ്ടതാണ്.
കാരാപ്പുഴ പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഷട്ടറുകള്‍ തുറക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ദുരന്തങ്ങള്‍ തടയുന്നതിനായി ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
വെള്ളം തുറന്നു വിടുമ്പോള്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ജലനിരപ്പ് ഉയരുന്നതിന് മുമ്പ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് വേണ്ട നടപടി തഹസില്‍ദാര്‍ സ്വീകരിക്കേണ്ടതാണ്.
കേരള സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ നല്‍കിയിട്ടുള്ള Monsoon Preparedness Guidelines ല്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം.
RELATED STORIES
ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMT