Latest News

500 രൂപയില്‍ കൂടിയ വാട്ടര്‍ ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കണം

500 രൂപയില്‍ കൂടിയ വാട്ടര്‍ ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കണം
X

തിരുവനന്തപുരം: ജൂണ്‍ 15 നുശേഷം 500 രൂപയ്ക്ക് മുകളിലുള്ള കുടിവെള്ള ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ സന്ദര്‍ശിക്കാം.

യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കുടിവെള്ള ചാര്‍ജ് ഓണ്‍ലൈനായി അടയ്ക്കാം. ഓണ്‍ലൈനായി അടയ്ക്കുന്ന ബില്ലുകള്‍ക്ക്, ബില്‍ തുകയിന്‍മേല്‍ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍: 1916.

Next Story

RELATED STORIES

Share it