വാക്കി ടോക്കി ഇറക്കുമതി: ഓങ് സാന്‍ സൂചി പോലീസ് കസ്റ്റഡിയില്‍
തലസ്ഥാനമായ നേപിഡോവിലെ സൂചിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് വാക്കിടോക്കികള്‍ കണ്ടെത്തിയത്. ഇവ അനധികൃതമായി ഇറക്കുമതി ചെയ്തതായും അനുമതിയില്ലാതെ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേപിഡോ: അനധികൃതമായി വാക്കിടോക്കി ഇറക്കുമതി ചെയ്ത കേസില്‍ മുന്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് പോലീസ് രേഖയില്‍ പറയുന്നു.
സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഓങ് സാന്‍ സൂചിക്കെതിരെ അനധികൃതമായി ആശയവിനിമയ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതിന് മ്യാന്മര് പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് മ്യാന്മര് സൈന്യം അധികാരം പിടിച്ചെടുത്തത്. അതിനു ശേഷം സൂചി തടങ്കലിലാണ്.
തലസ്ഥാനമായ നേപിഡോവിലെ സൂചിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് വാക്കിടോക്കികള്‍ കണ്ടെത്തിയത്. ഇവ അനധികൃതമായി ഇറക്കുമതി ചെയ്തതായും അനുമതിയില്ലാതെ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, പുറത്താക്കപ്പെട്ട പ്രസിഡന്റ് വിന് മൈന്റിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT