അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു

തിരുവന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 311 രൂപയായാണ് വേതനം വർദ്ധിപ്പിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് നഗര തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ വർദ്ധന നടപ്പിലാക്കും. മാലിന്യ സംസ്‌കരണ മേഖലയിലും തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.
നിലവിലുള്ള 299 രൂപ വേതനമാണ് 311 രൂപയായി വർദ്ധിപ്പിച്ചത്. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹിക മുന്നേറ്റവും സാധ്യമാക്കിയ മാതൃകാ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് മനുഷ്യരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പദ്ധതിയാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി. എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കി സർക്കാർ മുന്നോട്ടു കുതിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്‍ഡോസര്‍ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTമഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി...
26 Jun 2022 12:38 PM GMTആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: കെ എന്‍ എ ഖാദറിന് മുസ്ലിം...
26 Jun 2022 12:06 PM GMTവിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു;...
26 Jun 2022 5:59 AM GMT