Latest News

വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തി; പശ്ചിമ ബംഗാളില്‍ തൃണമൂലിനെതിരേ സിപിഎം ധര്‍ണ

വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തി; പശ്ചിമ ബംഗാളില്‍ തൃണമൂലിനെതിരേ സിപിഎം ധര്‍ണ
X

പശ്ചിം മേദിനിപൂര്‍: തങ്ങളുടെ പ്രവര്‍ത്തകരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. പശ്ചിം മേദിനിപൂരില്‍ ഘട്ടാലിലായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ധര്‍ണ.

സിപിഎം പ്രവര്‍ത്തകര്‍ റോഡുകളില്‍ ടയര്‍ കത്തിക്കുകയും തടസ്സം സൃഷ്ടിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്.

സുരക്ഷാസൈനികര്‍ സ്ഥലത്തെത്തി റോഡുകളിലെ തടസ്സങ്ങള്‍ നീക്കി. ഇന്ന് രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്.

ചുരുങ്ങിയത് നൂറ്റമ്പതോളം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് ബംഗാളില്‍ ഇതുവരെ പ്രവര്‍ത്തനരഹിതമായിട്ടുള്ളത്.

പോളിംഗ് സമയത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സുരക്ഷാസേനയുടെ 800 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. 8,333 െ്രെപമറി സ്‌റ്റേഷനുകളും 2,287 അനുബന്ധ സ്‌റ്റേഷനുകളും അടക്കം 10,620 പോളിംഗ് സ്‌റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

24 പര്‍ഗാനാസ്, ബങ്കുറ, പശ്ചിം മിഡ്‌നാപൂര്‍, പുര്‍ബ മേദിനിപൂര്‍ തുടങ്ങി 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് രണ്ടാംഘട്ടത്തില്‍ നടക്കുന്നത്. 171 സ്ഥാനാര്‍ത്ഥികളാണ് ആകെ മല്‍സര രംഗത്തുള്ളത്. അതില്‍ 152 പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ആകെ 11 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുള്ളത്.

Next Story

RELATED STORIES

Share it