Latest News

വോട്ടര്‍ പട്ടിക: പരപ്പനങ്ങാടിയില്‍ രാഷ്ട്രീയ ഇടപെടല്‍ വ്യാപകമെന്ന് പരാതി

ആദ്യഘട്ടത്തില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയ ശേഷം രേഖകള്‍ പരിശോധനക്കായി സമര്‍പ്പിച്ചിട്ടും പലതും പുതിയതായി വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടില്ലെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.

വോട്ടര്‍ പട്ടിക: പരപ്പനങ്ങാടിയില്‍ രാഷ്ട്രീയ ഇടപെടല്‍ വ്യാപകമെന്ന് പരാതി
X

പരപ്പനങ്ങാടി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ഒഴിവാക്കല്‍ നടപടികളില്‍ രാഷ്ട്രീയ ഇടപെടലെന്ന് വ്യാപക പരാതി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് ചേര്‍ക്കാനും, ഒഴിവാക്കാനുമുള്ള പല അപേക്ഷകളുടെ പരിശോധനയിലും തീരുമാനമെടുക്കുന്നത് മുന്‍സിപ്പല്‍ ഭരണകക്ഷിയായ മുസ്‌ലിം ലീഗിന്റെ താല്‍പര്യത്തിനനുസരിച്ചാണന്ന പരാതിയാണ് ഉയരുന്നത്.

ആദ്യഘട്ടത്തില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയ ശേഷം രേഖകള്‍ പരിശോധനക്കായി സമര്‍പ്പിച്ചിട്ടും പലതും പുതിയതായി വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടില്ലെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. പല ഡിവിഷനുകളിലും ലീഗ് വിരുദ്ധ വോട്ടര്‍മാര്‍ക്കാണ് ഇത്തരം അനുഭവങ്ങള്‍ വന്നിരിക്കുന്നത്. കൊറോണ ഭീതി നിലനില്‍ക്കെ അവസാന ഘട്ടത്തില്‍ അപേക്ഷകര്‍ രിശോധകള്‍ക്ക നേരിട്ട് എത്തണമെന്നാണ് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ നിലപാട്. അതേസമയം പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ഓഫീസുകളില്‍ എത്തുന്നതായും ആരോപണമുണ്ട്.

Next Story

RELATED STORIES

Share it