Latest News

വിശാഖ് വാതകച്ചോര്‍ച്ച: 12 പ്രതികളെയും ജൂലൈ 22 വരെ റിമാന്റ് ചെയ്തു

വിശാഖ് വാതകച്ചോര്‍ച്ച: 12 പ്രതികളെയും ജൂലൈ 22 വരെ റിമാന്റ് ചെയ്തു
X

വിശാഖപ്പട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണം വാതകച്ചോര്‍ച്ച കേസില്‍ അറസ്റ്റിലായ 12 പ്രതികളെ വിശാഖപ്പട്ടണം ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജൂലൈ 22 വരെ റിമാന്റ് ചെയ്തു.

വിശാഖപ്പട്ടണത്തെ എല്‍ജി പോളിമേഴ്‌സില്‍ മെയ് 7നുണ്ടായ വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ എല്‍ജി പോളിമര്‍ സിഇഒയും എംഡിയുമായ സുങ്കെ ജിയോങ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡി എസ് കിം, അഡീഷണല്‍ ഡയറക്ടര്‍ പി പൂര്‍ണ ചന്ദ്ര മോഹന്‍ റാവു തുടങ്ങി 9 പേരാണ് അറസ്റ്റിലായത്. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ 12 പേരെ അറസ്റ്റ് ചെയ്തായി വിശാഖപ്പെട്ടണം പോലിസ് കമ്മീഷണര്‍ ആര്‍ കെ മീണ പറഞ്ഞു. സ്‌ഫോടനത്തില്‍ 12 പേരാണ് മരിച്ചത്.

ഈ കേസില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെബിഎസ് പ്രസാദ്, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ ആര്‍ ലക്ഷ്മി നാരായണ(സോണല്‍ ഓഫിസ്), പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ പി പ്രസാദ റാവു(റീജണല്‍ ഓഫിസ്) എന്നിവരാണ് സസ്‌പെന്‍ഷനിലായത്.

Next Story

RELATED STORIES

Share it