- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിഷു റംസാൻ ഖാദി മേള ഇന്ന് തുടങ്ങും

കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല വിഷു റംസാൻ ഖാദി മേള ഏപ്രിൽ ആറിന് ഉച്ച 2.30ന് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. എസ്ഇജിപി പദ്ധതി പ്രകാരമുള്ള നാല് ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കും. സംസ്ഥാന സർക്കാറിന്റെ എന്റെ ഗ്രാമം പദ്ധതിയനുസരിച്ച് സംരംഭകത്വ പ്രോത്സാഹന പരിപാടിയായാണ് ഖാദി ബോർഡിന്റെ ധന സഹായത്തോടെ ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്. കാർഷികോൽപന്നങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളായ കൂവപ്പൊടി, ബേബി ഫുഡ്, ഹെയർ ഓയിൽ, ബോഡി മസാജ് ഓയിൽ എന്നിവയാണ് മന്ത്രി വിപണിയിലിറക്കുന്നത്. 10 സ്ത്രീകൾക്ക് ഈ പദ്ധതിയനുസരിച്ച് തൊഴിൽ ലഭിക്കും. പാട്യം സോഷ്യൽ സർവീസ് സൊസൈറ്റിയാണ് സ്വയം സഹായ സംഘത്തെ സ്‌പോൺസർ ചെയ്യുന്നത്. ആവശ്യമായ വായ്പ ലഭ്യമാക്കിയത് കൂത്തുപറമ്പ് കോ-ഒപ്പറേറ്റീവ് റൂറൽ ബാങ്കാണ്.
പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങളുടെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. ആദ്യ വിൽപന ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിക്കും. മേളയിൽ ഖാദിക്ക് 30% വരെ ഗവ. റിബേറ്റ് ലഭിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















