Latest News

വിഐപി സന്ദര്‍ശനം: ഉജ്ജൈന്‍ ക്ഷേത്രത്തില്‍ തിക്കുംതിരക്കും; കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളുടെ വ്യാപകലംഘനം

വിഐപി സന്ദര്‍ശനം: ഉജ്ജൈന്‍ ക്ഷേത്രത്തില്‍ തിക്കുംതിരക്കും; കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളുടെ വ്യാപകലംഘനം
X

ഉജ്ജൈന്‍: മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജൈന്‍ ക്ഷേത്രത്തില്‍ കനത്ത തിക്കും തിരക്കും. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉജ്ജൈനിലെ പ്രശസ്തമായ മഹാകലേശ്വര്‍ ശിവ ക്ഷേത്രത്തിലാണ് അപകടം നടന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ്ങിന്റെ സന്ദര്‍ശനം ഭക്തരുടെ സ്വാഭാവിമകമായ പ്രവാഹത്തെ തടസ്സപ്പെടുത്തിയതാണ് തിക്കിലും തിരക്കിലേക്കും നീങ്ങിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്.

ക്ഷേത്രത്തിന്റെ നാലം ഗേറ്റിലാണ് അപകടമുണ്ടായത്. തിക്കും തിരക്കും വര്‍ധിച്ചതോടെ സുരക്ഷാബാരിക്കേഡുകള്‍ തള്ളിമാറ്റി ഭക്തര്‍ അകത്തേക്ക് കുതിച്ചതോടെ ഒരാള്‍ക്കു മുകളില്‍ മറ്റൊരാള്‍ വീഴുകയായിരുന്നു.

പോലിസുകാരെയും ചിലര്‍ തള്ളിമാറ്റിയതായി വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നു. ചിലര്‍ക്കെതിരേ ആക്രമണവും നടന്നു.

മഹാകലേശ്വര്‍ ക്ഷേത്രം സംസ്ഥാനത്തെ 12 പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ്. കഴിഞ്ഞ മാസമാണ് ക്ഷേത്ര തുറന്നുകൊടുത്തത്. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിച്ചത്. മാത്രമല്ല, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

Next Story

RELATED STORIES

Share it