മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്‌പെന്റ് ചെയ്തു

മലപ്പുറം: നഗരസഭയില്‍ കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവിനെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ഇക്കാര്യം ചോദിക്കാന്‍ ചെന്ന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത ഡ്രൈവര്‍ പി ടി മുകേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഈ ജീവനക്കാരനെതിരേ ഇതിന് മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഹരിത കര്‍മസേന ശേഖരിച്ച് വേര്‍തിരിച്ച് വില്‍ക്കാന്‍ പാടില്ലാത്ത മാലിന്യങ്ങള്‍ വില്‍പ്പന നടത്തി പണം അപഹരിക്കുക, മേലുദ്യോഗസ്ഥരോട് അനാവശ്യമായി തര്‍ക്കിക്കുക, ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ മറ്റ് ജീവനക്കാര്‍ക്കെതിരേ ഊമക്കത്തുകള്‍ അയക്കുക തുടങ്ങിയ പരാതികള്‍ നേരത്തെ ഇയാള്‍ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ ഇത്തരം പ്രവണതകള്‍ ഓഫിസിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു തടസം വരുത്തുന്നതും ഒരു പ്രാദേശിക ഭരണകൂടം എന്ന നിലയില്‍ നഗരസഭയുടെ സല്‍പ്പേരിന് പൊതുജനങ്ങള്‍ക്കിടയില്‍ കളങ്കം വരുത്തുന്ന നടപടികളായതിനാലാണ് നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി നഗരസഭാ ഡ്രൈവറെ സസ്‌പെന്റ് ചെയ്തത്.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT