അച്ചടക്ക ലംഘനം; അഞ്ച് ശ്രീലങ്കന്‍ മന്ത്രിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊളംബോ: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ശ്രീലങ്കന്‍ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി (എസ്എല്‍എഫ്പി) സസ്‌പെന്റ് ചെയ്തു. റനില്‍ വിക്രമസിംഗെ സര്‍ക്കാരിലെ വ്യോമയാനമന്ത്രി നിമല്‍ സിരിപാല ഡിസില്‍വ, കൃഷിമന്ത്രി മഹിന്ദ അമരവീര എന്നിവരെയും മറ്റ് മൂന്ന് ജൂനിയര്‍ മന്ത്രിമാരെയുമാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി സസ്‌പെന്റ് ചെയ്തത്.
സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഇവര്‍ ലംഘിച്ചതായി വിലയിരുത്തിയാണ് നടപടി. വിശദീകരണം നല്‍കുന്നതുവരെ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദയാസിരി ജയശേഖര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2023ലെ നിര്‍ണായക ബജറ്റിന്റെ അംഗീകാര വോട്ട് പാര്‍ലമെന്റില്‍ നടക്കാനിരിക്കെയാണ് പാര്‍ട്ടി നടപടി. അതേസമയം, പ്രസിഡന്റ് വിക്രമസിംഗെ മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പുറത്താക്കിയിട്ടില്ല.
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT