- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്ലീം യുവാവിനെ വെടിവച്ച കേസില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്ഐആര്‍ ഉത്തരവ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

അലഹബാദ്: 2024ല്‍ മുസ്ലീം യുവാവിനെ വെടിവച്ച കേസില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് അനുജ് ചൗധരിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച സാംബാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. സാംബാല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനുജ് ചൗധരിയും സാംബാല്‍ കോട്വാലി ഇന്‍ചാര്‍ജായിരുന്ന അനുജ് തോമറും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
അതേസമയം, യഥാര്‍ഥ പരാതിക്കാരന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി 14 ദിവസത്തെ സമയം അനുവദിച്ചു
വാദം കേള്‍ക്കുന്നതിനിടെ, നിര്‍ബന്ധിത നിയമപരമായ സുരക്ഷാ സംവിധാനങ്ങള്‍ അവഗണിച്ചുകൊണ്ട് സിജെഎം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ പരിധി ലംഘിച്ചുവെന്ന് സര്‍ക്കാര്‍ അഭിഭാഷകരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (എഎജി) മനീഷ് ഗോയലും സര്‍ക്കാര്‍ അഭിഭാഷകന്‍ എ കെ സാന്‍ഡും വാദിച്ചു.
മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് ആരോപണങ്ങള്‍ വിശദീകരിക്കാനോ മറുപടി നല്‍കാനോ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കിയില്ലെന്നും അവര്‍ വാദിച്ചു.
ഹരജിയെ എതിര്‍ത്ത്, പരാതിക്കാരന്റെ അഭിഭാഷകന്‍ എസ്എഫ്എ നഖ്വി, ഹരജിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















