Latest News

മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയോത്സവും ഗണിതലാബ് ഉദ്ഘാടനവും

മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയോത്സവും ഗണിതലാബ് ഉദ്ഘാടനവും
X

മാള: മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയോത്സവും ഗണിതലാബ് ഉദ്ഘാടനവും വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ടോപ്പേഴ്‌സ് ആയ ടോം വര്‍ഗീസിനും കെ എസ്

ആന്‍ റോസ് ഷജില്‍ ഷെമിറിനും എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു. 64 ഫുള്‍ എ പ്ലസ്‌കാര്‍ക്കും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ 142 കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര മുഖ്യപ്രഭാഷണം നടത്തി. രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍

ഫാ. ഡോ. ജോജോ ആന്റണി തൊടുപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പിടിഎ പ്രസിഡന്റുമായ സാബു പോള്‍ എടാട്ടുകാരന്‍, മാനേജ്‌മെന്റ് ട്രസ്റ്റി ലിന്റീഷ് ആന്റോ, മുന്‍ പ്രിന്‍സിപ്പാള്‍ വി എ ലില്ലി, സ്‌കൂള്‍ പ്രധാനാദ്ധ്യാപിക കെ പി റീന, സ്റ്റാഫ് സെക്രട്ടറി ജെയിംസ് ജോണ്‍, മാസ്റ്റര്‍ അബിന്‍ സ്റ്റനിസ്ലാവോസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ എ വര്‍ഗീസ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍സി ജോണ്‍ പാറക്കല്‍ നന്ദിയും രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it