Latest News

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി എം മൊയ്തീന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി എം മൊയ്തീന്‍ അന്തരിച്ചു
X

ആലുവ: എറണാകുളം പ്രസ്‌ക്ലബ് മുന്‍ പ്രസിഡണ്ടും സെക്രട്ടറിയും വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ കൊച്ചി ബ്യൂറോ ചീഫും റീജിയണല്‍ മാനേജരുമായിരുന്ന പി.എം മൊയ്തീന്‍ (73) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പ്രാര്‍ഥനയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തിലാണ് അന്ത്യം.

ഖബറടക്കം ഇന്ന് വൈകിട്ട് 4ന് ആലുവ ചൊവ്വര തൂമ്പാക്കടവ് ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഡല്‍ഹി, മദ്രാസ്, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യുഎന്‍ഐ ലേഖകനായിരുന്നു. മലയാളം ന്യൂസ് ജിദ്ദ ഡസ്‌കിലെ മായിന്‍കുട്ടിയുടെ (നേരത്തെ മാധ്യമം) സഹോദരനാണ്.

Next Story

RELATED STORIES

Share it