Latest News

അഭയ കേസ്: വിചാരണ പൂര്‍ത്തിയായി; വിധി ഈ മാസം 22 ന്

അഭയ കേസ്: വിചാരണ പൂര്‍ത്തിയായി; വിധി ഈ മാസം 22 ന്
X

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ പ്രതിഭാഗവും പ്രോസിക്യൂഷന്‍ വാദവും ഇന്ന് പൂര്‍ത്തിയായി.സിബിഐ കോടതി ജഡ്ജി കെ.സനല്‍കുമാര്‍ ഈ മാസം 22 ന് വിധി പറയും. കഴിഞ്ഞ വര്‍ഷം ആഗസത് 26 നാണ് അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 49 പേരെയാണ് കോടതിയില്‍ വിസ്തരിച്ചത്.പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാന്‍ പ്രതികള്‍ക്ക് സാധിച്ചില്ല.

2008 നവംബര്‍ 18 നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്.2009 ജൂലൈ 17 നാണ് പ്രതികള്‍ക്കെതിരെ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.ഫാ.തോമസ് കോട്ടൂര്‍. സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയുള്ള വിചാരണയിലാണ് കോടതി വിധി ഈ മാസം 22 ന് പറയുന്നത്.രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നത്തിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ ഇന്ന് അറിയിച്ചു.

പ്രോസിക്യൂഷന്‍ രണ്ടാം സാക്ഷി സഞ്ചു.പി.മാത്യു വിചാരണയില്‍കോടതിയില്‍ പ്രതിഭാഗം കൂറുമാറിയതിനെതിരെ സിബിഐ സഞ്ചുവിനെതിരെ ക്രിമിനല്‍ കേസ് ഉടന്‍ സിബിഐ കോടതയില്‍ഫയല്‍ ചെയ്യുമെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ഇന്ന് അറിയിച്ചു.1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സിബിഐ കോടതിയില്‍ നിന്നും ഡിസംബര്‍ 22ന്വിധി പറയാന്‍ ഇരിക്കുന്നത്.




Next Story

RELATED STORIES

Share it