Latest News

സിപിഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി, എല്‍ഡിഎഫിന് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളി നടേശനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം

സിപിഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി, എല്‍ഡിഎഫിന് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളി നടേശനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം
X

തിരുവനന്തപുരം: സിപിഐ ചതിയന്‍ ചന്തുവാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്തുവര്‍ഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുന്നോക്കക്കാരന്‍ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തില്‍ പോയാല്‍ ആരും മിണ്ടില്ല താന്‍ പിന്നോക്കക്കാരന്‍ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമര്‍ശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. മൂന്നാം ഊഴവും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു.

എന്നാല്‍ പറഞ്ഞയാള്‍ തന്നെയാണ് ചതിയന്‍ ചന്തുവെന്നും ആ തൊപ്പി സിപിഐക്ക് ചേരില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളി നടേശനെ ഏല്‍പ്പിച്ചിട്ടില്ലെന്നും എല്‍ഡിഎഫ് എന്നാല്‍ വെള്ളാപ്പള്ളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കാറില്‍ വെള്ളാപ്പള്ളിയെ കയറ്റി കൊണ്ടുപോകില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Next Story

RELATED STORIES

Share it