Latest News

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്
X

കണ്ണൂര്‍: വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരേ തളിപ്പറമ്പിലെ സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സമരത്തിനു നേതൃത്വം നല്‍കി ശ്രദ്ധേയനായ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്. സുഹൃത്ത് ശഫീഖ് മുഹമ്മദിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലൈവില്‍ വന്നാണ് സുരേഷ് കീഴാറ്റൂര്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് നാളുകളായി തന്നെ ബിജെപിക്കാരനെന്നും കോണ്‍ഗ്രസുകാരനെന്നും പറഞ്ഞ് ചിലര്‍ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ ഇപ്പോള്‍ താന്‍ ഒരു രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയാണെന്നും പറഞ്ഞാണ് സുരേഷ് രംഗത്തെത്തിയത്. താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. കമ്മ്യൂണിസ്റ്റായി ജീവിച്ച് ക്യൂണിസ്റ്റുകാരനായി മരിക്കാനാണ് ആഗ്രഹം. ഞങ്ങളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ നയിച്ച സമരം അടിച്ചമര്‍ത്തപ്പെടേണ്ട സമരമായിരുന്നില്ല. നാളേക്കു വേണ്ടി വയലുകളും കുന്നുകളും സംരക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ ജനിച്ച തന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്കാണ് സിപിഎം എന്ന പാര്‍ട്ടി രംഗത്തുവന്നത്. ഇത് ശരിയായ നടപടിയായിരുന്നില്ല. സിപിഎം എന്ന പ്രസ്ഥാനം തെറ്റാണോ, ശരിയാണോ എന്നൊന്നൊമല്ല താന്‍ പറയുന്നത്. തന്റെ രാഷ്ട്രീയം ഇടത് രാഷ്ട്രീയമാണ്. ഇതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേഷിന്റെ ഭാര്യ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് മികച്ച വോട്ടുകള്‍ നേടിയിരുന്നു.

Next Story

RELATED STORIES

Share it