Latest News

മത്സ്യക്കൃഷിയില്‍ മികവു തെളിയിച്ച് വര്‍ഗീസ് പുതുശ്ശേരി

മത്സ്യക്കൃഷിയില്‍ മികവു തെളിയിച്ച് വര്‍ഗീസ് പുതുശ്ശേരി
X

പെരിന്തല്‍മണ്ണ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചാല്‍ വെറുതെയിരിക്കണം എന്ന അഭിപ്രായം പുതുശ്ശേരി വര്‍ഗീസിനില്ല.ശാസ്ത്രീയ മത്സ്യക്കൃഷിയിലൂടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ല മത്സ്യം നല്‍കി സന്തോഷം പകരുകയാണ് റിട്ട.സെയില്‍ ടാക്‌സ് ഓഫീസറായ വര്‍ഗീസ്.


അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ വീടിനോടു ചേര്‍ന്ന് ഒരു സെന്റ് ഭൂമിയില്‍ ഫൈബര്‍ നിര്‍മിത കുളം ഒരുക്കി 'പുതുശ്ശേരി അക്വാപോണിക്‌സി'നു വര്‍ഗീസ് തുടക്കമിട്ടത് ഈ കൊവിഡ് കാലത്താണ്.


അക്വാപോണിക്‌സിന്റെയും റീസര്‍ക്കുലേറ്ററി അക്വാസിസ്റ്റത്തിന്റെയും സാധ്യതകള്‍ സമന്വയിപ്പിച്ച് കുറച്ചുസ്ഥലത്ത് കൂടുതല്‍ മത്സ്യം വളര്‍ത്തുകയാണ് അദ്ദേഹം.50000 ലീറ്റര്‍ വെള്ളം നിറച്ച വൃത്താകൃതിയിലുള്ള കൃത്രിമകുളത്തില്‍ നാലായിരം മത്സ്യക്കുഞ്ഞുങ്ങളാണ് വളരുന്നത്.


ഭക്ഷ്യാവശിഷ്ടങ്ങളും മത്സ്യവിസര്‍ജ്യവും മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഹാനികരമാകുമെന്നതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.


ഖരമാലിന്യങ്ങള്‍ നീക്കം ചെയ്തശേഷം അമോണിയ,നൈട്രേറ്റ് എന്നിവ അടങ്ങിയ വെള്ളം പ്രത്യേകം തയാറാക്കിയ ഗ്രോബെഡ്ഡില്‍ നിറച്ച മെറ്റലിലൂടെ അരിച്ചിറങ്ങി വീണ്ടും കുളത്തില്‍ എത്തുന്നു. മെറ്റല്‍ മീഡിയത്തില്‍ നട്ടുപിടിപ്പിച്ചിട്ടുള്ള പച്ചക്കറിക്ക് ജൈവവള സമ്പുഷ്ടമായ ഈ വെള്ളം ഉപയോഗിക്കുന്നു. സ്വാഭാവിക ജലാശയത്തിലേതുപോലെ വെള്ളത്തിന്റെ ഒഴുക്ക് ഉറപ്പുവരുത്തുന്നതിനായി വെന്‍ച്വറി പമ്പും പ്രവര്‍ത്തിക്കുന്നു. വിഷരഹിത മത്സ്യത്തോടൊപ്പം ജൈവപച്ചക്കറികളും സുലഭം. വൈദ്യുതി തടസ്സം ഉണ്ടായാല്‍ നേരിടാന്‍ ബാറ്ററി,ഇന്‍വെര്‍ട്ടര്‍,സോളാര്‍ സംവിധാനമുണ്ട്.


കേന്ദ്രസര്‍ക്കാരിന്റെ ഗവേഷണസ്ഥാപനമായ വല്ലാര്‍പാടം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറില്‍ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്പാദിപ്പിക്കുന്ന ഗിഫ്റ്റ് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നതിനാല്‍ ആറുമാസത്തിനകം ശരാശരി 500 ഗ്രാം വരെ മത്സ്യത്തിനു തൂക്കം ലഭിക്കുന്നു. പിടയ്ക്കുന്ന മത്സ്യങ്ങള്‍ ആവശ്യാനുസരണം പിടിച്ചു കൊടുക്കുന്നതാണ് ഇവിടത്തെ രീതി. താല്പര്യമുള്ളവര്‍ക്ക് ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.




Next Story

RELATED STORIES

Share it