Latest News

വരവര റാവുവിനെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റി

കൊവിഡിനു പുറമെ റാവുവിന് റാവുവിന് നാനാവതി ആശുപത്രിയില്‍ മൂത്രാശയ രോഗങ്ങള്‍ക്കും ചികിത്സ നല്‍കിയിരുന്നു.

വരവര റാവുവിനെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റി
X

മുംബൈ: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കവിയുമായ വരവറാവുവിനെ നാനാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് തലോജ ജയിലിലേക്ക് തിരിച്ചയച്ചു. എല്‍ഗര്‍ പരിഷത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 80 കാരനായ റാവുവിനെ കൊവിഡ് രോഗബാധിതനായിട്ടും ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. റാവുവിന്റെ കുടുംബാംഗങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍എച്ച്ആര്‍സി) ഇതു സംബന്ധിച്ച് പരാതിനല്‍കിയിരുന്നു. അതിനു ശേഷമാണ് റാവുവിനെ ആശുപത്രിയിലെക്ക് മാറ്റിയത്. കൊവിഡിനു പുറമെ റാവുവിന് നാനാവതി ആശുപത്രിയില്‍ മൂത്രാശയ രോഗങ്ങള്‍ക്കും ചികില്‍സ നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it