Latest News

വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ജൂണ്‍ 9 ന് ആരംഭിക്കും; കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 6 സര്‍വീസുകള്‍

വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ജൂണ്‍ 9 ന് ആരംഭിക്കും; കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 6 സര്‍വീസുകള്‍
X

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ജൂണ്‍ 9ന് ആരംഭിക്കും. കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 6 സര്‍വ്വീസുകളാണ് ഈ ഘട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇതില്‍ 3 എണ്ണം കേരളത്തിലേക്കാണ്. ജൂണ്‍ 9ന് കരിപ്പൂരിലേക്കാണ് കേരളത്തിലേക്കുള്ള ആദ്യ സര്‍വീസ്. ഉച്ചക്ക് 2 മണിക്ക് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.20ന് കോഴിക്കോട് എത്തും. ജൂണ്‍ 12ന് തിരുവനന്തപുരത്തേക്കാണ് അടുത്ത വിമാനം. വൈകീട്ട് 3.40ന് പുറപ്പെട്ട് രാത്രി 11.10ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം ഘട്ടത്തിലെ കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള അവസാന വിമാനം കൊച്ചിയിലേക്കാണ്. ജൂണ്‍ 14ന് കാലത്ത് 11.30ന് കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 7 മണിക്കാണ് കൊച്ചിയില്‍ എത്തുക.

ഇതിനു പുറമേ ഡെല്‍ഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലേക്കും 3 വിമാനങ്ങള്‍ ഈ ഘട്ടത്തില്‍ കുവൈത്തില്‍ നിന്ന് സര്‍വ്വീസ് നടത്തും. ജൂണ്‍ 13നാണ് ഡെല്‍ഹി, മുംബൈ വിമാനങ്ങള്‍. ജൂണ്‍ 22ന് ചെന്നൈയിലേക്കും ഒരു വിമാനം കുവൈത്തില്‍ നിന്ന് പറക്കും.

Next Story

RELATED STORIES

Share it