Latest News

വന്ദേഭാരത് മിഷന്‍; നാലാം ഘട്ടത്തില്‍ കുവൈത്തിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: ഓവര്‍സീസ് എന്‍സിപി

എംബസിയില്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്ന കുവൈത്ത് പ്രവാസികള്‍ക്ക് വലിയ നിരാശ നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ പട്ടിക

വന്ദേഭാരത് മിഷന്‍; നാലാം ഘട്ടത്തില്‍ കുവൈത്തിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: ഓവര്‍സീസ് എന്‍സിപി
X

കുവൈത്ത്: കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിലുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കുവൈത്തിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് ഓവര്‍സീസ് എന്‍സിപി. വിദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്ന കുവൈത്ത് പ്രവാസികള്‍ക്ക് വലിയ നിരാശ നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ പട്ടിക. മിഷന്റെ ഭാഗമായി അനുവദിച്ച ആദ്യഘട്ടങ്ങളിലെ അനുബന്ധ വ്യവസ്ഥ പര്യാപ്തമല്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ അവഗണന.

രോഗികള്‍, വിദ്യാര്‍ഥികള്‍, തൊഴിലും നിത്യ വരുമാനവും നഷ്ടപ്പെട്ടവര്‍ തുടങ്ങിയ വലിയൊരു വിഭാഗത്തിന് കുറച്ചെങ്കിലും ആശ്വാസമാകുന്നത് ചാര്‍ട്ടേഡ് വിമാനങ്ങളാണ്. എന്നാല്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് അധികചാര്‍ജ്ജ് നല്‍കി ചാര്‍ട്ടേട് വിമാനങ്ങളില്‍ നാട്ടിലേക്കു മടങ്ങുകയെന്നത് പ്രായോഗികമല്ലെന്ന് ഓവര്‍സീസ് എന്‍സിപി അഭിപ്രായപ്പെട്ടു.

നാലാം ഘട്ടത്തില്‍ കുവൈത്തിനെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. കുറഞ്ഞ നിരക്കില്‍കൂടുതല്‍ വിമാന സര്‍വീസുകള്‍ വന്ദേ ഭാരത് മിഷനില്‍ കുവൈത്തില്‍ നിന്ന് അനുവദിച്ചു കൊണ്ട്, നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന പ്രവാസികളെല്ലാവരെയും അടിയന്തിരമായി നാട്ടിലെത്തിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഒഎന്‍സിപി ദേശീയ പ്രസിഡന്റെ് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരിയും പറഞ്ഞു.



Next Story

RELATED STORIES

Share it