കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കോളജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ഥികളും കൊവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന രണ്ട് വാക്‌സിനുകളായ കോവിഷീല്‍ഡും കോവാക്‌സിനും കൊവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണ്.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT