Latest News

ജനസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി യു യഹിയ; അനുസ്മരണ സദസ്സ്

ജനസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി യു യഹിയ; അനുസ്മരണ സദസ്സ്
X

പാലക്കാട്: അന്തരിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വി യു യഹിയ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാലക്കാട് പേഴുങ്കര എംഐ ഹാളില്‍ പേഴുംങ്കര ജനകീയ കൂട്ടായമയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഓര്‍മകള്‍ പങ്കുവച്ചു.


രാഷ്ട്രീയ ജനസേവന രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സി എ ഷെമീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പറും പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കൂടിയായ ടി എച്ച് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍വാര്‍ഡ് മെമ്പര്‍ വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് മണ്ഡലം പ്രസിഡന്റ് റിയാസ് ഖാലിദ് സ്വാഗതം പറഞ്ഞു.

നെറ്റിത്തടത്തില്‍ വിയര്‍പ്പുതുള്ളിയുമായി നാഥനെ കണ്ട് മുട്ടുന്നവര്‍ എന്നാണ് സത്യ വിശ്വാസികളെ കുറിച്ച് പറയാറുള്ളത്. അത് ശരിവക്കുന്ന തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും സജീവ സാന്നിധ്യമായിരുന്നു യഹിയ വലിയകത്ത് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ എം സുലൈമാന്‍ പറഞ്ഞു.

എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപുറം, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ്, പാലക്കാട് നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ കെ കാജാ ഹുസൈന്‍, പിരിയാരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അബ്ദുല്‍ നാസര്‍, എസ്ഡിടിയു മുന്‍ ജില്ലാ പ്രസിഡന്റ് ഒ എച്ച് ഖലീല്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹംസ ചെമ്മാനം, യൂത്ത് കോണ്‍ഗ്രസ് നേതാവും നഗരസഭാ കൗണ്‍സിലറുമായ മന്‍സൂര്‍ മണ്ണഞ്ചേരി, എസ് എം നാസര്‍, നസീര്‍ തൊട്ടിയന്‍, സലാം, എസ് എം എ നാസര്‍, ഷമീര്‍ തൊട്ടിയന്‍, സഫിയ അബൂ താഹിര്‍, സജീര്‍ പേഴുംങ്കര തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിച്ച് സംസാരിച്ചു.

മേപ്പറമ്പ് പേഴുങ്കര ഉമ്മറിന്റെ മകന്‍ വി യു യഹിയ(48) ഇക്കഴിഞ്ഞ ഒന്നിനാണ് മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതാണ് മരണ കാരണമായത്.

എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രസിഡന്റ്, ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it