Latest News

സത്രീപുരുഷ അനുപാതത്തില്‍ ഏറ്റവും പിന്നില്‍ ഉത്തരാഖണ്ഡ്

സത്രീപുരുഷ അനുപാതത്തില്‍ ഏറ്റവും പിന്നില്‍ ഉത്തരാഖണ്ഡ്
X

ന്യൂഡല്‍ഹി: ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ സ്ത്രീപുരുഷ അനുപാതത്തില്‍ ഏറ്റവും പിന്നില്‍ ഉത്തരാഖണ്ഡ് സംസ്ഥാനം. കുറച്ച് ദിവസം മുമ്പ് പുറത്തിറക്കിയ നിതി ആയോഗിന്റെ സുസ്ഥിര വികസന റിപോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്. സംസ്ഥാനത്ത് 1000 പുരുഷന്മാര്‍ക്ക് 840 സ്ത്രീകളാണ് ഉള്ളത്. ദേശീയ ശരാശരി പോലും 899 ആണ്.

ഛത്തിസ്ഗഢാണ് ഏറ്റവും മുന്നില്‍, 958. രണ്ടാമത് കേരളമാണ് ആയിരം പുരുഷന്മാര്‍ക്ക് 957 സത്രീകള്‍.

പഞ്ചാബും ഹരിയാനയും ഇക്കാര്യത്തില്‍ പിന്നിലാണ്. ഹരിയാനയില്‍ 843ഉം പഞ്ചാബില്‍ 890 സ്ത്രീകളുമാണ് ഉള്ളത്.

നിതി ആയോഗ് കണക്കുപ്രകാരം കേരളമാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനം. സുസ്ഥിര വികസന സൂചികയനുസരിച്ച് കേരളത്തിന്റെ സ്‌കോര്‍ 75 ആണ്. ബീഹാറാണ് ഏറ്റവും പിന്നില്‍ സ്‌കോര്‍ 52.

Next Story

RELATED STORIES

Share it