Latest News

ഉത്തര്‍പ്രദേശ്; കൂലി ചോദിച്ചതിന് മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ തൊഴിലാളിയെ തല്ലിക്കൊന്നു

ഹോളി അവധി കുടുംബത്തോടൊപ്പം ചിലവിടുന്നതിന് അവസാന രണ്ട് മാസത്തെ വേതനം ആവശ്യപ്പെട്ടപ്പോള്‍ ബന്‍വാരി ലാലിന്റെ മകന്‍ അജിത് കുമാര്‍ തോക്കിന്റെ പാത്തി കൊണ്ട് ജോലിക്കാരന്റെ തലക്ക് അടിക്കുകയായിരുന്നു

ഉത്തര്‍പ്രദേശ്; കൂലി ചോദിച്ചതിന് മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ തൊഴിലാളിയെ തല്ലിക്കൊന്നു
X
ലഖ്‌നൗ: ഹോളിക്ക് നാട്ടില്‍ പോകുന്നതിനു മുന്‍പ് രണ്ടു മാസത്തെ കൂലി ചോദിച്ച തൊഴിലാളിയെ മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ പെയിന്‍ബാബാദ് ഗ്രാമത്തിലാണ് സംഭവം. മുന്‍ ബിജെപി എംഎല്‍എ ആയ ബന്‍വാരി ലാല്‍ ദോഹ്രേയുടെ വീട്ടു ജോലിക്കാരനായ സന്ദേഷ് കുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്. ആറുമാസമായി ബിജെപി നേതാവിന്റെ വീട്ടുജോലിക്കാരനാണ് സന്ദേഷ്. രണ്ടു മാസമായി വേതനം നല്‍കിയിരുന്നില്ല.


ഹോളി അവധി കുടുംബത്തോടൊപ്പം ചിലവിടുന്നതിന് അവസാന രണ്ട് മാസത്തെ വേതനം ആവശ്യപ്പെട്ടപ്പോള്‍ ബന്‍വാരി ലാലിന്റെ മകന്‍ അജിത് കുമാര്‍ തോക്കിന്റെ പാത്തി കൊണ്ട് ജോലിക്കാരന്റെ തലക്ക് അടിക്കുകയായിരുന്നു. അതിനു ശേഷം വീടിന്റെ പുറത്ത് കൊണ്ടുപോയി തള്ളി. ചില നാട്ടുകാരാണ് സന്ദേഷ് പരുക്കേറ്റ് ബിജെപി നേതാവിന്റെ വീട്ടിനു മുന്നില്‍ കിടക്കുന്ന കാര്യം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസം തന്നെ സന്ദേഷ് മരിച്ചു.


കൊലയാളിയായ അജിത് കുമാറിനെതിരേ കേസെടുത്തു എന്നാണ് പോലീസ് പറയുന്നത്. വിശ്വ ഹിന്ദു മഹാസംഗിന്റെ ജില്ലാ പ്രസിഡന്റ് ആണ് അജിത് കുമാര്‍. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഇയാളെ ബിജെപി തീരുമാനിച്ചിരുന്നു. ഇതിനായി അജിത് കുമാറിന്റെ ചിത്രമുള്ള പോസ്റ്ററുകളും കനൗജ് നഗരത്തിലുടനീളം പതിച്ചിരുന്നു.




Next Story

RELATED STORIES

Share it