പ്രയോജനശൂന്യമായ നിയമങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലി: നവജ്യോത് സിങ് സിദ്ദു
'രക്തവും വിയര്‍പ്പും പരിശ്രമവും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് അല്ലാതെ പനിനീര് കൊണ്ടല്ല'

അമൃത്സര്‍: പ്രയോജനശൂന്യമായ നിയമങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലിയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് സിദ്ദു ഇങ്ങനെ കുറിച്ചത്. 'രക്തവും വിയര്‍പ്പും പരിശ്രമവും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് അല്ലാതെ പനിനീര് കൊണ്ടല്ല. അനുകരണീയമായ പ്രതിഷേധസമരം നേരിനും നീതിക്കും വേണ്ടി പോരാടുന്ന ഓരോ ഇന്ത്യാക്കാരനും പ്രചോദനമാണ്. കര്‍ഷകനിയമങ്ങളില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും ഭേദഗതി വരുത്തണം. മുറിപ്പെടുത്തിയ കൈകള്‍ തന്നെ അത് ഭേദമാക്കാനുള്ള ശുശ്രൂഷയും നല്‍കണം. പ്രയോജനശൂന്യമായ നിയമങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലിയാണ്'. സിദ്ദു ട്വീറ്ററില്‍ പ്രതികരിച്ചു. ജാതിയ്ക്കും വര്‍ണത്തിനും കുലത്തിനും അതീതമായി രാജ്യത്തെ ഒന്നടങ്കം ഒരുമിപ്പിക്കാന്‍ കര്‍ഷകസമരത്തിന് സാധിച്ചുവെന്നും സിദ്ദു പറഞ്ഞു.
RELATED STORIES
എറണാകുളത്ത് ബാറില്‍ തര്‍ക്കം; യുവാവിന് വെട്ടേറ്റു
12 Aug 2022 1:13 AM GMTഒമാനില്‍ നിന്ന് സ്വര്‍ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി...
12 Aug 2022 1:02 AM GMTവ്യാപാരിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്...
12 Aug 2022 12:56 AM GMTറോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാത്തതിനെചൊല്ലി തര്‍ക്കം;...
12 Aug 2022 12:51 AM GMTമൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTമൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് നടുറോഡിൽ യുവതിയെ...
11 Aug 2022 6:20 PM GMT