Latest News

ബംഗ്ലാദേശിലെ ജമാഅത്ത് ഇസ് ലാമി പാര്‍ട്ടിയുമായി സഹകരിക്കാനൊരുങ്ങി യുഎസ്

ബംഗ്ലാദേശിലെ ജമാഅത്ത് ഇസ് ലാമി പാര്‍ട്ടിയുമായി സഹകരിക്കാനൊരുങ്ങി യുഎസ്
X

ധാക്ക: ബംഗ്ലാദേശിലെ ജമാഅത്ത് ഇസ് ലാമി പാര്‍ട്ടിയുമായി സഹകരിക്കാനൊരുങ്ങി യുഎസ്. ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിനു ശേഷം, ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അവാമിലീഗ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലെ വലിയ ജയമാണ് ജമാഅത്ത് ഇസ് ലാമിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് അവരുമായി യുഎസ് സഹകരിക്കാനൊരുങ്ങുന്നത്.

ബംഗ്ലാദേശ് ഇസ് ലാമിക് രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവിടെ ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ വലിയൊരു മാറ്റം തന്നെ സംഭവിക്കുമെന്നും അതിനാല്‍ തന്നെ ബംഗ്ലാദേശുമായി സൗഹൃദം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും യു എസ് നയതന്ത്രജ്ഞന്‍ പറഞ്ഞു. ബംഗ്ലാദേശി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

അതേസമയം, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേകിച്ച് താല്‍പ്പര്യമില്ലെന്നും ഭരിക്കാനായി അവിടത്തെ ജനങ്ങള്‍ ഏതു പാര്‍ട്ടിയെ യാണോ തിരഞ്ഞെടുക്കുന്നത് അവര്‍ക്കൊപ്പം സഹകരിക്കുകയാണ് തീരുമാനമെന്നുമാണ് യുഎസിന്റെ വാദം.

Next Story

RELATED STORIES

Share it