Latest News

യുപിയില്‍ 592 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുപിയില്‍ 592 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 592 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പ്രിന്‍സിപ്പല്‍ ആരോഗ്യ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് അറിയിച്ചു. നിലവില്‍ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 6,237 പേര്‍ ചികില്‍സയിലുണ്ട്.

''10,369 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. 529 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 6,239 പേര്‍ ഐസൊലേഷനിലേക്ക് പോയി. ഇന്നലെ മാത്രം 14,048 സാംപിളുകള്‍ സംസ്ഥാനത്ത് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ആകെ പരിശോധിച്ച സാംപിളുകള്‍ ഇതുവരെ 5,42,972 വരും''- ആരോഗ്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സുല്‍ത്താന്‍പൂര്‍, കുഷിനഗര്‍, ജലോണ്‍ തുടങ്ങിയ ജില്ലകളിലെ വൃദ്ധസദനങ്ങളില്‍നിന്ന് രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അവിടത്തെ എല്ലാ അന്തേവാസികളെയും ടെസ്റ്റിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മീറ്റിലെയും കാന്‍പൂരിലെയും ദുര്‍ഗുണപരിഹാര പാഠശാലകളിലും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെയും എല്ലാ അന്തേവാസികളെയും പരിശോധയ്ക്ക് വിധേയമാക്കും.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ യോഗി ആദിത്യനാഥ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, തുടങ്ങിയവര്‍ പങ്കെടുക്കും.

അതേസമയം കൊവിഡ് സമയത്ത് ആരോഗ്യരംഗത്തെ പ്രതിസന്ധികള്‍ പല രൂപത്തിലേക്ക് വളരുകയാണ്. തങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചതിനെതിരേ സ്വകാര്യ ആശുപത്രികളിലെ 30ഓളം മുതിര്‍ന്ന ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Next Story

RELATED STORIES

Share it