Latest News

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ യുപി സര്‍ക്കാര്‍.

പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങിയത്. ഇതിന്റെ ഭാഗമായി മുസഫര്‍ നഗറിലെ പ്രതിഷേധക്കാരുടെ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. സമാനമായ നടപടികളിലേക്ക് മറ്റ് ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരേ 'പ്രതികാരം' ചെയ്യുമെന്നു യോഗി മുമ്പ് വ്യക്തമാക്കിയിരുന്നു.

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ യുപി സര്‍ക്കാര്‍.
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധിക്കാരുടെ സ്വത്തുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങിയത്. ഇതിന്റെ ഭാഗമായി മുസഫര്‍ നഗറിലെ പ്രതിഷേധക്കാരുടെ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. സമാനമായ നടപടികളിലേക്ക് മറ്റ് ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരേ 'പ്രതികാരം' ചെയ്യുമെന്നു യോഗി മുമ്പ് വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇന്നലെ രാംപൂരില്‍ ആളുകള്‍ കൊല്ലപ്പെട്ടതോടെയാണ് മരണസംഘ്യ ഉയര്‍ന്നത്. ഇതില്‍ എട്ടു വയസുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പ്രതിഷേധക്കരെ വെടിവച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്ന വാദം. അവരുടെ കണക്കുകള്‍ പ്രകാരം 10 പേര്‍ കൊല്ലപെട്ടുളൂവെന്നാണ് സ്ഥിരീകരണം.എന്നാല്‍ മിക്കആളുകളും കൊല്ലപ്പെട്ടത് വെടിയുണ്ടയേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.


Next Story

RELATED STORIES

Share it