യുപിയില്‍ ബിജെപി നേതാവിന് അജ്ഞാതരുടെ വെടിയേറ്റു
BY SNSH19 Jun 2022 4:59 AM GMT
X
SNSH19 Jun 2022 4:59 AM GMT
ലഖ്നോ:ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന് അജ്ഞാതരുടെ വെടിയേറ്റു.ബിജെപിയുടെ പോഷക സംഘടനയായ പട്ടികജാതി മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ ഗൗതം കതാരിക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.പോലിസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ഉത്തര്‍പ്രദേശിലെ മെയിന്പൂരിയിലാണ് സംഭവം.ഗൗതം കതാരിയുടെ തോളിനാണ് വെടിയേറ്റത്.പരിക്കു പറ്റിയ കതാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വെടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലിസ് അറിയിച്ചു. വിദഗ്ധ ചികില്‍സക്കായി കതാരിയയെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരടങ്ങുന്ന അജ്ഞാത സംഘമാണ് വെടിയുതര്‍ത്തതെന്ന് പോലിസ് അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT