Top

ഉത്തര്‍പ്രദേശില്‍ ഇന്ന് 4,586 പേര്‍ക്ക് കൊവിഡ്; ആകെ രോഗബാധിതര്‍ 1.80 ലക്ഷം കടന്നു

ഉത്തര്‍പ്രദേശില്‍ ഇന്ന് 4,586 പേര്‍ക്ക് കൊവിഡ്; ആകെ രോഗബാധിതര്‍ 1.80 ലക്ഷം കടന്നു
X

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഇന്ന് 4,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1.80 ലക്ഷം കടന്നു. കാന്‍പൂരിലാണ് അധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യതത്. കാന്‍പൂരില്‍ 459 പേര്‍ക്കും, ലഖ്നോവില്‍ 336 പേര്‍ക്കും പ്രയാഗ് രാജില്‍ 204 പേര്‍ക്കും ഗാസിയാബാദില്‍ 139 പേര്‍ക്കും വാരാണസിയില്‍ 131 പേര്‍ക്കും കൊവിഡ് റിപോര്‍ട്ട് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന് പിന്നാലെ യുപി കാബിനറ്റ് മന്ത്രി ബ്രജേഷ് പതക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 20 ലക്ഷത്തിനടുത്തെത്തി.




Next Story

RELATED STORIES

Share it