Latest News

കശ്മീര്‍ വിഭജന തീരുമാനം അനിവാര്യം; കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ

ഈ നീക്കത്തെ പിന്തുണക്കുന്നു. ഇന്ത്യയുടെ പൂര്‍ണ ഐക്യത്തിനു വേണ്ടിയുള്ളതാണ് നീക്കം. ഭരണഘടനാ നടപടിക്രമം അനുസരിച്ചായിരുന്നു തീരുമാനം എടുത്തിരുന്നതെങ്കില്‍ ഇത് കുറേകൂടി നന്നായേനെ. അപ്പോള്‍ മറ്റ് ചോദ്യങ്ങളൊന്നും ഉയരുമായിരുന്നില്ല. ഈ തീരുമാനം ഇന്ത്യയുടെ താല്‍പര്യമാണ്. അതിനാല്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണക്കുന്നുഎന്ന് സിന്ധ്യ ട്വിറ്റ് ചെയ്തു.

X

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യന്‍ യൂനിയനോട് ചേരുന്നതിനെ പിന്തുണയ്ക്കുന്നതായി ജോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

ഈ നീക്കത്തെ പിന്തുണക്കുന്നു. ഇന്ത്യയുടെ പൂര്‍ണ ഐക്യത്തിനു വേണ്ടിയുള്ളതാണ് നീക്കം. ഭരണഘടനാ നടപടിക്രമം അനുസരിച്ചായിരുന്നു തീരുമാനം എടുത്തിരുന്നതെങ്കില്‍ ഇത് കുറേകൂടി നന്നായേനെ. അപ്പോള്‍ മറ്റ് ചോദ്യങ്ങളൊന്നും ഉയരുമായിരുന്നില്ല. ഈ തീരുമാനം ഇന്ത്യയുടെ താല്‍പര്യമാണ്. അതിനാല്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണക്കുന്നുഎന്ന് സിന്ധ്യ ട്വിറ്റ് ചെയ്തു.

അതിനിടെ ലോക്‌സഭയിലും പ്രമേയം പാസായി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസായത്. 351 പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 72 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഒരംഗം വിട്ടുനിന്നു. ഇന്നലെ രാജ്യസഭയിലും ഇതു സംബന്ധിച്ച ബില്ല് പാസായിരുന്നു.

Next Story

RELATED STORIES

Share it