Latest News

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ വാക്‌സിനില്‍ വിശ്വാസമില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ വാക്‌സിനില്‍ വിശ്വാസമില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി
X

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനില്‍ വിശ്വാസമില്ലെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രഹ്‌ളാദ് ജോഷി. ഇന്ത്യന്‍ വാക്‌സിനില്‍ വിശ്വാസമില്ലാത്തതിനാലാണ് ഇരുവരും വാക്‌സിന്‍ എടുക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനുവരിയിലാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. ആദ്യം കോണ്‍ഗ്രസ് നേതാക്കള്‍ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പറഞ്ഞു. ഇതുവരെയും രണ്ടുപേരും വാക്‌സിന്‍ എടുത്തിട്ടില്ല. രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് പറയുന്നതും അവരാണ്- മന്ത്രി പറഞ്ഞു.

രാജ്യത്ത് മൂന്ന് വാക്‌സിനുകളാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ കൊവാക്‌സിന്‍ മാത്രമാണ് ഇന്ത്യല്‍ വികസിപ്പിച്ചത്. കൊവിഷീല്‍ഡ് ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായാണ് വികസിപ്പിച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇപ്പോള്‍ അത് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചതാണെങ്കിലും അതേ കുറിച്ച് നിരവധി പരാതികള്‍ ഇപ്പോഴും നിലവിലുണ്ട്. സ്പുട്‌നിക്ക് റഷ്യന്‍ നിര്‍മിത വാക്‌സിനാണ്.


Next Story

RELATED STORIES

Share it