Latest News

കേന്ദ്ര സഹകരണ വകുപ്പ് ഭരണഘടനാവിരുദ്ധം: ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര സഹകരണ വകുപ്പ് ഭരണഘടനാവിരുദ്ധം: ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍വച്ചാണ് 50 മിനിറ്റ് നീണ്ടുനിന്ന യോഗം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഇരുവരും ചര്‍ച്ച ചെയ്യുന്ന ചിത്രവും പങ്കുവച്ചു.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മന്ത്രിസഭാ വികസനത്തില്‍ അമിത് ഷായെ സഹകരണവകുപ്പ് മന്ത്രിയായി നിയമിച്ചതിനെക്കുറിച്ചായിരുന്നു പവാര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. സഹകരണം സംസ്ഥാന വിഷയമായതിനാല്‍ അത് കേന്ദ്രത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.

സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തെക്കുറിച്ച് നേരത്തെ പവാര്‍ പ്രധാനമന്ത്രിക്കെഴുതിയിരുന്നു. പ്രധാനമന്ത്രിയുമായ കാണുന്നതിന് സമയവും ചോദിച്ചു. ഇതുവരെയും സമയം നല്‍കിയിരുന്നില്ല. ഇപ്പോഴാണ് വസതിയില്‍ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിയത്.

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് കഴിഞ്ഞ ദിവസം ഇതേ വിഷയം സൂചിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

സംസ്ഥാന പട്ടികയില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടരുതെന്നാണ് അദ്ദേഹവും ചൂണ്ടിക്കാട്ടിയത്.

Next Story

RELATED STORIES

Share it