Latest News

ലബ്‌നാനിലെ യുഎന്‍ സേനക്ക് നേരെ ഇസ്രായേലി ആക്രമണം

ലബ്‌നാനിലെ യുഎന്‍ സേനക്ക് നേരെ ഇസ്രായേലി ആക്രമണം
X

ബെയ്‌റൂത്ത്: ലബ്‌നാനിലെ യുഎന്‍ സേനക്ക് നേരെ ഇസ്രായേലി ആക്രമണം. ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സൈന്യത്തിന് നേരെയാണ് ഇസ്രായേലി സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയത്. ഈ മാസം നടക്കുന്ന രണ്ടാം ആക്രമണമാണിത്. ആക്രമണത്തെ സേന അപലപിച്ചു. ക്ഫാര്‍ കിലയിലെ യുഎന്‍ കേന്ദ്രത്തില്‍ എത്തിയ ഇസ്രായേലി ഡ്രോണ്‍ ഗ്രനേഡ് ഇടുകയായിരുന്നു. സംഭവത്തില്‍ ഒരു സൈനികന് പരിക്കേറ്റു. യുഎന്‍ സുരക്ഷാസമിതി ഉത്തരവ് പ്രകാരമാണ് അന്താരാഷ്ട്ര സൈന്യം ലബ്‌നാനില്‍ പ്രവര്‍ത്തിക്കുന്നത്. ഹിസ്ബുല്ലയുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലബ്‌നാന്റെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it