- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സസ്യേതര ഭക്ഷ്യവില്‍പ്പനക്കെതിരേ ഡല്‍ഹിയില്‍ അപ്രഖ്യാപിതനീക്കം

ന്യൂഡല്‍ഹി: നവരാത്രി വേളയില്‍ ഇറച്ചിക്കടകള്‍ തുറക്കേണ്ടതില്ലെന്ന് സൗത്ത് ഡല്‍ഹി മേയര്‍ മുകേഷ് സൂര്യന്‍. ഈ സമയത്ത് മിക്കവരും സസ്യേതര ഭക്ഷണം കഴിക്കാറില്ലെന്നും ഇറച്ചിക്കടകള്‍ക്കു മുന്നിലെ ദുര്‍ഗന്ധം വിശ്വാസികളുടെ വികാരങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരോധന ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും എസ്ഡിഎംസി കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് മേയര്‍ കത്തെഴുതിയിട്ടുണ്ട്.
ഇറച്ചിക്കടകളില്‍ എത്തുമ്പോഴും മാംസത്തിന്റെ ദുര്‍ഗന്ധം സഹിക്കേണ്ടി വരുമ്പോഴും മതവിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും ബാധിക്കുമെന്ന് എസ്ഡിഎംസി കമ്മീഷണര്‍ ഗ്യാനേഷ് ഭാരതിക്ക് മേയര്‍ അയച്ച കത്തില്‍ പറയുന്നു.
ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 11 വരെ നവരാത്രി കാലത്ത് ഇറച്ചിക്കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും തന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുനിസിപ്പല്‍ കമ്മീഷണറോട് അദ്ദേഹം ആവശ്യപ്പെട്ടു.
'ഇന്ന് മിക്ക ഇറച്ചിക്കടകളും അടഞ്ഞുകിടന്നു. നവരാത്രി കാലത്ത് മിക്കവരും മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കാറില്ല. അതിനാല്‍ പൊതുജനങ്ങളുടെ മതവികാരം കണക്കിലെടുത്ത് നവരാത്രികാലത്ത് ഇറച്ചിക്കടകള്‍ തുറക്കേണ്ടതില്ല. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കും'-മേയര്‍ പറഞ്ഞു.
സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐഎന്‍എ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച നിരവധി ഇറച്ചിക്കടകള്‍ അടച്ചിട്ടിരുന്നു, ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ താഴ്ത്തിയതെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും നഗരസഭാ അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് അത്തരമൊരു നിര്‍ദ്ദേശം താന്‍ കണ്ടിട്ടില്ലെന്ന് എന്‍ഡിഎംസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'സാധാരണ ഷെഡ്യൂള്‍' അനുസരിച്ച് ഇന്ന് ഇറച്ചിക്കടകള്‍ അടച്ചിട്ടുണ്ടെന്ന് ഗാസിപൂര്‍ മുര്‍ഗ മണ്ഡി ജനറല്‍ സെക്രട്ടറി എംഡി സലീം പറഞ്ഞു. മേയര്‍ പറഞ്ഞ കാര്യം രാവിലെ 9 മണിക്ക് മാത്രമേ വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
'ഒരു വെജിറ്റേറിയന്‍ എന്ന നിലയില്‍, മുട്ട, ഉള്ളി എന്നിവ കഴിക്കാറില്ല. പക്ഷേ, മറ്റുള്ളവരുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ ഞാന്‍ ബഹുമാനിക്കുന്നു. അതിനാല്‍ നിങ്ങളുടെ അജണ്ടകള്‍ ഞങ്ങളുടെ ചെലവില്‍ വേണ്ട. നന്ദി- ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.
നവരാത്രി കാലത്ത് ഡല്‍ഹിയിലെ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എസ്ഡിഎംസി) മേയര്‍ മുകേഷ് സൂര്യന്‍ നിര്‍ദേശിച്ചു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല, മതേതര രാജ്യമാണെന്ന് മുകേഷ് സൂര്യന്‍ അറിയണം. അതിനാല്‍, വിദ്വേഷത്തിന്റെയും അസംബന്ധത്തിന്റെയും കാവി ചിന്താഗതി അവസാനിപ്പിക്കുക- @thisismalik എന്ന യൂസര്‍ ട്വീറ്റ് ചെയ്തു.
ഇതാദ്യമായല്ല ഇറച്ചി വില്‍പനയുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദം ഉയരുന്നത്. 2020 ഡിസംബറില്‍, റസ്‌റ്റോറന്റുകളോ ഷോപ്പുകളോ വില്‍ക്കുന്ന മാംസം 'ഹലാല്‍' അല്ലെങ്കില്‍ 'ജത്ക' രീതി ഉപയോഗിച്ച് മുറിച്ചതാണോ എന്ന് 'നിര്‍ബന്ധമായും' പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഒരു നിര്‍ദേശം എസ്ഡിഎംസി അംഗീകരിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















