Latest News

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കും: വി ഡി സതീശന്‍

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കും: വി ഡി സതീശന്‍
X
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് വര്‍ഗീയ നിലപാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യയില്‍ മതാധിഷ്ഠിത രാജ്യം വേണമെന്ന് അവര്‍ക്ക് അജണ്ടയില്ലെന്നും അതിനാല്‍ അവരുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ബഹുസ്വര രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് അത്തരമൊരു നിലപാടില്ലെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ കേരള സമൂഹത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വ്വമായ ആഖ്യാനമാണെന്ന് സതീശന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it