Latest News

എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു

പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു

എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു
X

കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് 10ാം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. സി എസ് ബാബു(59)ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡയബെറ്റിക് പേഷ്യന്റ് ആയിരുന്നു. വീട്ടില്‍ വച്ചായിരുന്നു കുഴഞ്ഞ് വീണത്. പിറവം മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമാണ് സി എസ് ബാബു. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it